mehandi banner desktop
Chavakkad online
Browsing Category

General

എസ്.എഫ്.ഐ ജില്ലാ ജാഥക്ക് സ്വീകരണം നല്‍കി

ചാവക്കാട്: ഒന്നിക്കാം ഒറ്റക്കെട്ടായി പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍, മതനിരപേക്ഷ ജനാധിപത്യ ക്യാമ്പസിനായി എന്ന പ്രമേയവുമായി എസ്.എഫ്.ഐ സംഘടിക്കുന്ന ജില്ലാ ജാഥയുടെ ആദ്യദിന സമാപനം കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.…

ക്ഷേത്ര പ്രവേശനങ്ങള്‍ക്ക് അനുമതി ലഭിച്ചിതിനു പിന്നില്‍ മതംമാറ്റ ഭീഷണിയും – വൈക്കം വിശ്വന്‍

ചാവക്കാട്: കേരളത്തില്‍ നടന്ന എല്ലാ ക്ഷേത്ര പ്രവേശനവും അനുവദിക്കാനിടയായതിനു പിന്നില്‍ അയിത്ത ജാതിക്കാരുടെ മതംമാറ്റ ഭീഷണിയും കാരണമായിട്ടുണ്ടെന്ന് എല്‍.ഡി.എഫ് ഏകോപന സമിതി കണ്‍വീനര്‍ വൈക്കം വിശ്വംന്‍ പറഞ്ഞു. സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ…

25 കഴിഞ്ഞവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ഇരുപത്തിയാറാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കൈവിളക്ക് എന്ന പേരില്‍ 25 വയസ്സ് പൂര്‍ത്തിയായവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം നല്‍കും. മേഴ്‌സി കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത…

എഐവൈഎഫ് ജില്ലാ സമ്മേളനത്തിലേക്ക് ഗുരുവായൂരില്‍ നിന്ന് ആയിരം പേര്‍

ഗുരുവായൂര്‍: എഐവൈഎഫ് തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആയിരം യുവാക്കളെ പങ്കെടുപ്പിക്കുവാന്‍ സംഘാടക സമിതി തീരുമാനം. സെപ്തംബര്‍ 24 ന് തൃശ്ശൂരില്‍ നടക്കുന്ന യുവജന റാലിയിലാണ് ആയിരം പേരെ പങ്കെടുപ്പിക്കുക. 23 ന് ആരംഭിക്കുന്ന സമ്മേളനം 26 നാണ്…

പെരിയമ്പലം സെന്ററില്‍ ഡിവൈഡര്‍ സ്ഥാപിക്കണം – മുസ്ലിം യൂത്ത് ലീഗ്

അണ്ടത്തോട്: ദേശീയ പാത 17ല്‍ വാഹനാപകടം പതിവായിരിക്കുന്ന പെരിയമ്പലം സെന്ററില്‍ ഡിവൈഡറും സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് അണ്ടത്തോട് മേഖലാ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എം ബാദുഷ അദ്ധ്യക്ഷത വഹിച്ചു. ഹുസൈന്‍…

കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട്: ജ്വല്ലറിക്കടയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ ജീവനക്കാരനായ ആലപ്പുഴ വണ്ടാനം കണ്ടത്തില്‍പറമ്പ് നാരായണന്റെ മകന്‍ ഷാലി(51)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്രമമുറിയില്‍…

അപകടകരമാം വിധം ഉയരത്തില്‍ ചരക്ക് കയറ്റിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

ചാവക്കാട്: ദേശീയ പാതയില്‍ അപകടകരമാം വിധം ഉയരത്തില്‍ ചരക്ക് കയറ്റിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ച് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പൊലീസത്തെിയില്ലെന്നാക്ഷേപം. ദേശീയ പാത 17ല്‍ അകലാട് മൂന്നയിനി സെന്ററിലാണ് നാട്ടുകാര്‍ രണ്ട്…

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി ഡ്രൈവര്‍ മാതൃകയായി

പുന്നയൂര്‍ക്കുളം: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി. പുന്നയൂര്‍ അവിയൂരിലെ ടെബോ ഡ്രൈവര്‍ കരിപ്പോട്ട് വീട്ടില്‍ ഖമറുദ്ധീനാണ് കളഞ്ഞുകിട്ടിയ ആഭരണം തിരിച്ച് നല്‍കിയത്. മൂന്നൈനിയിലെ ബന്ധുവീട്ടില്‍ പോയി…

എടക്കഴിയൂര്‍ സ്കൂളില്‍ ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു

എടക്കഴിയൂര്‍ : ഓള്‍ പ്രമോഷന്‍ നടപ്പിലാക്കിയത് മൂലം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പുറകോട്ടു പോകുന്ന അവസ്ഥ ഉണ്ടാകാതെ അദ്ധ്യാപകടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ശ്രീ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ.…

ഖത്തര്‍ കെ എം സി സി സമുഹ വിവാഹം ആഗസ്റ്റ് 31 ന്

ചാവക്കാട്: ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ സമുഹവിവാഹം ആഗസ്റ്റ് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരുമനയൂര്‍ സാബില്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…