Header

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ നൂറ്റിമുപ്പത്തി ഏഴാമത്‌ ജന്മദിനം ആഘോഷിച്ചു

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു. ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൊട്ടാപ്പ് നായാടി കോളനിയിലും ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിലും ചാവക്കാട് ആറാം വാർഡ്‌ കമ്മിറ്റിയുടെ കീഴിലും വാർഷികം ആഘോഷിച്ചു.

ഇൻകാസിന്റെ നേതൃത്വത്തിൽ തൊട്ടാപ്പ് നായാടി കോളനി നിവാസികൾക്കൊപ്പം മധുരം നൽകിയും, വസ്ത്രങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. നവാസ് തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ ഇൻകാസ് സംസ്ഥാന സെക്രട്ടറി സി. സാദിഖ് അലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത പ്രസാദ്, ഇൻകാസ് നേതാക്കളായ ഹസ്സൻ വടക്കേക്കാട്, ഫഹദ് ചാലിൽ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ വിശാഖ് വിശ്വനാഥ്,
റംഷാദ് പി. വി, ആർ. കെ നവാസ് എന്നിവർ സംസാരിച്ചു.

ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ ജന്മദിനാശംസകൾ നേർന്ന് കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു.

തുടർന്ന് സ്വാതന്ത്രസമര സേനാനിയും ഗുരുവായുർ ക്ഷേത്രപ്രവേശന സത്യാഗ്രഹ വളണ്ടറിയുമായിരുന്ന പുതുശ്ശേരി കുട്ടപ്പമാസ്റ്ററുടെ വീടിന്റെ പരിസരത്ത് നിന്ന് ” എൻ്റെ പാർട്ടി എൻ്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി പദയാത്ര ആരംഭിച്ച് നഗരം ചുറ്റി കിഴക്കെ നടയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. കോൺഗ്രസ്സ് പതാക നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ.പി.എ.റഷീദ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠന് നൽകിയാണ് പദയാത്രക്ക് തുടക്കം കുറിച്ചത്.

സമാപന സദസ്സിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ബ്ലോക്ക് ഭാരവാഹികളായ ശശി വാറനാട്ട്, പി.ഐ. ലാസർ, പി.കെ.രാജേഷ് ബാബു, ശിവൻ പാലിയത്ത്, സി.എസ്.സൂരജ്, വി.കെ.സുജിത്ത്, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് മേഴ്സി ജോയ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത്, ടി.എൻ. മുരളി, വി.കെ.ജയരാജ്, വി.എസ്. നവനീത്, ടി.വി. കൃഷ്ണദാസ്, സുഷബാബു, ശശി വല്ലാശ്ശേരി, പ്രതീഷ് ഒടാട്ട്, വി.എ. സുബൈർ, മുരളി വിലാസ്, സി. കെ. ഡേവിസ് എന്നിവർ പിറന്നാൾ ആശംസ പ്രസംഗങ്ങൾ നടത്തി.

പദയാത്രക്ക് റെയ്മണ്ട് മാസ്റ്റർ, എ.എം. ജവഹർ, വി. ബാലകൃഷ്ണൻ നായർ, സി.കെ. ഡേവിസ്, സുജിത്ത് നെന്മിനി, ജോയൽ കാരക്കാട്, ശശി പട്ടത്താക്കിൽ, ആനന്ദ് രാമകൃഷ്ണൻ, ആർ.വി. മുഹമ്മദാലി, എം. പ്രമോദ് കുമാർ, ചെഞ്ചേരി സുബ്രഹ്മണ്യൻ, ജോയ് തോമാസ്, ജോൺസൺ, വിഷ്ണു അനന്തൻ, എന്നിവർ നേതൃത്വം നൽകി.

thahani steels

Comments are closed.