mehandi new

ബ്ലാങ്ങാട് തൊട്ടാപ്പിൽ മീൻവണ്ടി തടഞ്ഞു നിർത്തി ആക്രമിച്ചു പണം കവർന്നു

fairy tale

ചാവക്കാട് : മീൻ കയറ്റി വരികയായിരുന്ന ലോറി തടഞ്ഞു നിറുത്തി ഗ്ലാസ് അടിച്ചു പൊട്ടിച്ച് പണം കവർന്നു.
തൊട്ടാപ്പ് ആനന്ത വാടിയിൽ ഇന്നു രാത്രി പത്തുമണിക്കാണ് സംഭവം.
ബൈക്കിൽ എത്തിയ മൂന്നു പേരാണ് ലോറി ആക്രമിച്ച് ഇരുപതിനായിരം രൂപ കവർന്നത്.

planet fashion

B4U കമ്പനിക്കു വേണ്ടി ചേറ്റുവയിൽ നിന്നും ബ്ലാങ്ങാട്ടേക്ക് മത്സ്യം കയറ്റി വരികയായിരുന്ന ലോറിക്ക് നേരെയാണ് ആക്രമണം.
ആനന്തവാടിയിൽ നിറുത്തിയ ലോറി മുന്നോട്ട് എടുത്ത ഉടനെയാണ് ലോറി തടഞ്ഞതെന്ന് പറയുന്നു
ഡ്രൈവറുടെ സൈഡിലെ ഗ്ളാസ് തകർത്താണ് പണം കവർന്നത്.
അക്രമികൾ സഞ്ചരിച്ച ബൈക്ക് നമ്പർ ലഭിച്ചിട്ടുണ്ട്. .
ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Macare 25 mar

Comments are closed.