പത്തേമാരി രചിച്ച പ്രവാസി എഴുത്തുകാരൻ ശരീഫ് ഇബ്രാഹിമിന് ചാവക്കാട് പൗരാവകാശ വേദിയുടെ ആദരം

ചാവക്കാട് : പ്രവാസ ജീവിതത്തെ ആസ്പദമാക്കി പത്തേമാരി എന്ന പുസ്തകം രചിച്ച പ്രശസ്ത പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശരീഫ് ഇബ്രാഹിമിനെ പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ചാവക്കാട് എം. എസ്. എസ് ഹാളിൽ നടന്ന ചടങ്ങിൽ എ കെ അബ്ദുൽ ഖാദർ ഉപഹാര സമർപ്പണം നടത്തി. ടി. എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.

അഡ്വ. കെ.എസ്.എ ബഷീർ, എ. വി മുഹമ്മദ് അഷ്റഫ്, എം. പി. ബഷീർ, ഹക്കീം ഇമ്പാറക്, ടി. വി. അഷ്റഫ്, പി. കെ. സൈതാലിക്കുട്ടി, അബ്ദുൽ ജലീൽ, ആർ. എം. കബീർ, മൊയ്തുണ്ണി എന്നിവർ സംസാരിച്ചു.

Comments are closed.