
ചാവക്കാട് : മണത്തല ഗവ. ഹായർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ചെസ്സ് മത്സരത്തിൽ സീനിയർ ആണുകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി പി ബി ബിസ്‌റ്റോയും പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ എഫ് ജി എച്ച് എസ് എസ് വിദ്യാർത്ഥി എം റിയ നദിയയും ചാമ്പ്യൻമാരായി.

ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് വിദ്യാർത്ഥി എ ബി സൗരവ് കൃഷ്ണയും പെൺകുട്ടികളുടെ വിഭാഗത്തിൽ ബ്രഹ്മകുളം സെന്റ് തെരെസാസ് വിദ്യാർത്ഥി എം എസ് ആതിരയും വിജയികളായി. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് വിദ്യാർത്ഥി സി മഞ്ജുനാഥ് തേജ്വസിയും പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ എഫ് ജി എച്ച് എസ് എസ് വിദ്യാർത്ഥി ഐശ്വര്യ കളത്തിലും വിജയികളായി.
മണത്തല ഗവ. ഹായർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരം നഗരസഭ വൈസ് ചെയർമാനും പി ടി എ പ്രസിഡണ്ടുമായ കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ ഡി ജോഷി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഫൈസൽ കാനാംപുള്ളി, അധ്യാപകരായ ബൈജു, നാസർ, സാലിഹ്, ഷൈഫൽ, സുഭാഷ്, അഖിൽ, ബീന, ജിഷ എന്നിവർ ആശംസകൾ നേർന്നു.

Comments are closed.