സ്വാതന്ത്ര്യദിനം ചാവക്കാട് നഗരസഭ സമുചിതമായി ആഘോഷിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
രാവിലെ 9 മണിക്ക് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നഗരസഭാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നഗരസഭാ അധ്യക്ഷ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. വൈസ് ചെയർപേഴ്സൺ കെ കെ മുബാറക്, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, അബ്ദുൽ റഷീദ്, അഡ്വ മുഹമ്മദ് അൻവർ, പ്രസന്ന രണദിവ, കൗൺസിലർ കെ വി സത്താർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അഞ്ജു കെ തമ്പി എന്നിവർ പങ്കെടുത്തു. തുടർന്ന് നഗരസഭാ പ്രദേശത്തെ വിവിധ വിദ്യാലയങ്ങളായ എൽ എഫ് സ്കൂൾ, എം. ആർ ആർ. എം. എച്. എസ് എസ്, ജി എച്ച് എസ് എസ് മണത്തല എന്നിവടങ്ങളിലെ വിദ്യാർത്ഥികൾ, ബാൻഡ്, എൻ സിസി, എൻ എസ് എസ്, കുടുംബശ്രീ, ഹരിതകർമസേന,എന്നിവർ അണിനിരന്ന റാലി ചാവക്കാട് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ചു നഗരം ചുറ്റി നഗരസഭ ഓഫീസ് കെട്ടിടത്തിനു മുന്നിൽ സമാപിച്ചു.


അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.