mehandi new

കനോലി കനാലിനരികിൽ മാലിന്യം തള്ളിയ കടയുടമക്ക് ₹ 50000 പിഴ ചുമത്തി ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട് : ജലാശയങ്ങളിലേക്ക് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയുമായി ചാവക്കാട് നഗരസഭ. പൊതുജലാശയം മലിനപ്പെടുത്തുന്ന രീതിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്ന് ചാവക്കാട് മുല്ലത്തറ റോഡിലുള്ള 21/265-A നമ്പർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലബാർ ചിപ്സ് എന്ന സ്ഥാപനത്തിരെ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി 50000 രൂപ പിഴ ചുമത്തി. നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിൽ കനോലി കനാലിനോട് ചേർന്നാണ് പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്. വാഹനത്തിൽ എത്തി മാലിന്യം തള്ളുന്ന വീഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയും നടപടിയും.

planet fashion

 ഇത്തരത്തിൽ ജലാശയത്തിലും മറ്റ് പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങൾ മഴക്കാലത്ത് ജലാശങ്ങളിലേക്ക് ഒഴുകി  ചെല്ലുന്നത് മൂലം ഗുരുതരമായ പരിസര മലിനീകരണത്തിന് കാരണമാകുന്നതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യം വലിച്ചെറിയുകയും പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

Ma care dec ad

Comments are closed.