mehandi new

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി  ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും  നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയിലെ പാലയൂർ എടപ്പുള്ളി നഗർ 123-ാം നമ്പർ അംഗനവാടിയിൽ നടന്ന പരിപാടി  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് ആശംസകൾ അറിയിച്ചു. 11-ാം വാർഡ് കൗൺസിലർ  അക്ബർ കോനോത്ത് സ്വാഗതം ആശംസിച്ചു. ആയുർവേദ മെഡിക്കൽ ക്യാമ്പിന് നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ഷബ്ന കൃഷ്ണൻ നേതൃത്വം നൽകി. പട്ടികജാതി വികസന വകുപ്പ് ലീഗൽ അഡ്വൈസർ അഡ്വ. സി ഉത്തര നിയമ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.