mehandi new

ചാവക്കാട് നഗരസഭ വാർഡ്‌ 32 – പോരാട്ടം തീ പാറും

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ്‌ 32ൽ പോരാട്ടം തീ പാറും. യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസിന്റെ കരുത്തുറ്റ  നേതാവ് സി എ ഗോപ പ്രതാപനും എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എം ന്റെ ജനകീയ മുഖം കെ എം അലിയും തമ്മിലാണ് മത്സരം.

planet fashion

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് വാർഡ്‌ 32 തിരുവത്ര പുത്തൻകടപ്പുറം. കെ പി സി സി  അംഗമായിരുന്ന ഗോപ പ്രതാപ്  ഗുരുവായൂർ ബ്ലോക്ക് കോണ്ഗ്രസ് മുൻ പ്രസിഡണ്ടും ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ടുമാണ്. ആദ്യമായാണ് ഗോപ പ്രതാപൻ പൊതു തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഗോപന് ശക്തമായ അടിത്തറയുള്ള മേഖലയാണ് പുത്തൻകടപ്പുറം.

മത ജാതി രാഷ്ട്രീയ കക്ഷി ഭേദമന്യേ നാട്ടുകാർക്ക് സ്വീകാര്യനായ സാധാരണക്കാരാനായ പ്രവർത്തകനാണ് കെ എം അലി.  സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റി പ്രസിഡന്റ്, മത്‍സ്യ  വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിക്കുന്ന അലി   മുൻപ് രണ്ടു തവണ ചാവക്കാട് നഗരസഭ കൗൺസിലറായിട്ടുണ്ട്. ആദ്യം മത്സരിച്ചു ജയിച്ചത് കോട്ടപ്പുറം വാർഡിൽ നിന്നായിരുന്നു. 2010 ൽ വാർഡ്‌ 30 പുതിയറയിൽ നിന്നാണ്  അലി രണ്ടാംവട്ടം കൗൺസിലിൽ എത്തുന്നത്.  

ചാവക്കാട് നഗരസഭയിലെ ശ്രദ്ധാ കേന്ദ്രമാകുന്ന പോരാട്ടങ്ങളിൽ ഒന്നായിരിക്കും വാർഡ്‌ 32 ലേത്.

Comments are closed.