mehandi new

ചാവക്കാട് വീണ്ടും കഞ്ചാവ് വേട്ട – പിടിച്ചെടുത്തത് സുനാമി കോളനിയില്‍ വില്പനക്ക് കൊണ്ടുവന്നത്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

 കഞ്ചാവുമായി പിടിയിലായ ഷറഫുദ്ദീന്

കഞ്ചാവുമായി പിടിയിലായ ഷറഫുദ്ദീന്

ചാവക്കാട്: തീരദേശത്ത് വീണ്ടും കഞ്ചാവ് വേട്ട. തൊട്ടാപ്പ് സുനാമി കോളനിയില്‍ വിതരണത്തിന് കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ സ്വദേശിയും തൊട്ടാപ്പ് സുനാമി കോളനിയിലെ താമസക്കാരനുമായ കിഴക്കത്തറ ഷറഫുദ്ധീ(28) നെയാണ് ചാവക്കാട് എസ്.ഐ. എം കെ രമേഷും സംഘവും അറസ്റ്റുചെയ്തത്. കോയമ്പത്തൂരില്‍ നിന്നും വാങ്ങിച്ചു കൊണ്ടുവന്ന കഞ്ചാവുമായി മുനക്കകടവ് ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം എടക്കഴിയൂര്‍ നാലാം കല്ല് സ്വദേശി അഷറഫ് (വികലു) എന്നയാളെ ഒന്നരകിലോ കഞ്ചാവുമായി ബീച്ചില്‍ നിന്നും എസ്.ഐ.യും സംഘവും പിടികൂടിയിരുന്നുഅഷറഫില്‍ നിന്നാണ് കഞ്ചാവ് മൊത്തവ്യാപാരിയായ ഷറഫുദ്ധീനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഷറഫുദ്ധീനെ അന്ന് പിടികൂടിയിരുന്നെങ്കിലും കഞ്ചാവ് ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. തുടര്‍ന്നു പോലീസിന്റെ നിരീക്ഷണത്തിലായിരന്നു ഇയാള്‍. ചെറിയ തോതില്‍ കഞ്ചാവെടുക്കാന്‍ ഷറഫുദ്ദീന്‍ കൊയമ്പത്തൂര്‍ പോകാറില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ കിലോക്ക് ആവശ്യക്കാര്‍ എത്തുമ്പോള്‍് കോയമ്പത്തൂരിലെ മൊത്തവ്യാപാരിക്ക് വിവരം നല്‍കും. തുടര്‍ന്നു ഇയാള്‍ കോയമ്പത്തൂരിലെത്തി കഞ്ചാവ് വാങ്ങുകയാണ് പതിവ്. തീരദേശ മേഖലയില്‍ ഇയാള്‍ വന്‍തോതില്‍ കഞ്ചാവ് എത്ത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ജൂനിയര്‍ എസ്. ഐ. ഷമീര്‍ഖാന്‍, എ. എസ്. ഐ. അനില്‍ മാത്യു, സീനിയര്‍ സി. പി. ഒ. മാരായ അബ്ദുല്‍ സലാം, ജിജില്‍, സി. പി. ഒ. മാരായ ജിബിന്‍, ഗിരീഷന്‍ എിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.