mehandi new

ചാവക്കാട് കുടുംബസതേം താമസിച്ചുവന്ന യുവാവ് തമിഴ്‌ട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

fairy tale
കൊല്ലപ്പെട്ട സുധാകര്‍ (35)
കൊല്ലപ്പെട്ട സുധാകര്‍ (35)
planet fashion

ചാവക്കാട് : തെക്കന്‍ പാലയൂരില്‍ കുടുംബസതേം താമസിച്ചുവന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുക്കരൈ സ്വദേശി സുധാകര്‍ (35) നെയാണ് കഴിഞ്ഞദിവസം തമിഴ്‌നാട് ചെട്ടിപാളയത്തിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞമാസം 19 ം തിയ്യതി മുതല്‍ സുധാകറിനെ കാണാതായെന്ന് കാണിച്ച് സുധാകറിന്റെ ഭാര്യ ദുര്‍ഗാദേവി ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടയിലാണ് ചെട്ടിപാളയത്ത് ജഡം കണ്ട വിവരമെത്തുന്നത്. തുടര്‍ന്ന് ചാവക്കാട് പോലീസും സുധാകറിന്റെ ബന്ധുക്കളും ചെട്ടിയപാളത്തെത്തി ജഡം തിരിച്ചറിയുകയായിരുന്നു. മൃതദേഹം ഭാഗികമായി കത്തികരിഞ്ഞനിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുധാകറിന്റെ സഹോദരന്‍ മഹേഷി(അബ്ബാസ് 30)നെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം.
സുധാകറും മഹേഷും വര്‍ഷങ്ങളായി തെക്കന്‍പാലയുരിലാണ് താമസം . ഇവിടെ നിന്നുതന്നെ വിവാഹം കഴിച്ച് മക്കളുമായി താമസിച്ചുവരികയായിരുന്നു. തെക്കന്‍പാലയൂര്‍ വലിയപുരയ്ക്കല്‍ കുഞ്ഞുമോന്റെ മകള്‍ ദുര്‍ഗാദേവിയെയാണ് സുധാകര്‍ വിവാഹം കഴിച്ചത്. നാലുമക്കളുമുണ്ട്. മഹേഷ് മതംമാറി അബ്ബാസ് എന്നപേരുസ്വീകരിച്ച് ഫൗസിയ എന്നു പേരുള്ള പെണ്‍കുട്ടിയേയാണ് വിവാഹം കഴിച്ചത് . ഇരുവരും ചേര്‍ന്നു നടത്തിയിരുന്ന ഇടപാടുകളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നല്ല സാമ്പത്തികനിലയിലെത്തി . ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളും ഇരുവരും ചേര്‍ന്ന് വാങ്ങിയിട്ടുണ്ട്. ഈ സ്വത്തുക്കളുടെ കൈവശം സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് കൊപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പോലീസിനു ലഭിച്ച വിവരം. ചാവക്കാട് പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് തമിഴ്‌നാട് പോലീസിന് കേസിന് തുമ്പുണ്ടാക്കാനായത്. കേസന്വേഷണം പൂര്‍ണമായും തമിഴ്നാട് പോലീസ് ഏറ്റെടുത്തു.
സുധാകറിനെ കൊലപ്പെടുത്തി കത്തിച്ചു കളയാനാണ് പ്രതി ഉദേശിച്ചിരുന്നച്ചതെങ്കിലും തലയും മുഖവും കരിഞ്ഞുപോയിരുന്നില്ല.

Macare health second

Comments are closed.