ചാവക്കാട് ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

വടക്കേകാട് : ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ടും വടക്കേക്കാട് ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ തെക്കുമുറി കുഞ്ഞുമുഹമ്മദ് ബാഡ്മിൻറൺ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എടക്കഴിയൂർ സീദി സാഹിബ് മെമ്മോറിയൽ സ്കൂളിലെ കായിക അധ്യാപകൻ ബൈജു, തിരുവളയന്നൂർ സ്കൂൾ കായിക അധ്യാപകൻ മജീദ്, തൈക്കാട് വി ആർ എ എം എച്ച് എസ് എസ് കായിക അധ്യാപകൻ ഷൈഫൽ, ചാവക്കാട് എം ആർ ആർ എം സ്കൂൾ കായിക അധ്യാപകൻ മാത്യൂസ് എന്നിവർ സംസാരിച്ചു. ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.

Comments are closed.