ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി

പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി ക്ലാസിന് നേതൃത്വം നൽകി. പാരാലീഗൽ വളണ്ടിയർ റീന ഹാഷിം, രമ്യ ഫ്രാൻസിസ്, അമിത ജോയ് എന്നിവർ പങ്കെടുത്തു.

Comments are closed.