mehandi new

കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ ആറാം ക്ലാസ് വിദ്യാർത്ഥി അസ ഫാത്തിമയെ ആദരിച്ചു

fairy tale

ചാവക്കാട് : കാസർഗോഡ് വെച്ച് നടന്ന 26-ാംമത് കേരള സംസ്ഥാന തൈക്വണ്ടോ ചാമ്പ്യൻ ഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 50 kg വിഭാഗത്തിൽ തൃശൂർ ജില്ലക്ക് വേണ്ടി സിൽവർ മെഡൽ നേടിയ അസ ഫാത്തിമ പാലക്കലിനെ ഗുരുവായൂർമണ്ഡലം പ്രവാസിലീഗ് ആദരിച്ചു. ചാവക്കാട് ബീച്ച് പാലക്കൽ അബ്ദുൽ കരിം റഹീന ദമ്പതികളുടെ മകളാണ് സർസയ്യിദ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അസ ഫാത്തിമ. ജലാലുദ്ധീൻ ചാവക്കാടിന്റെ ശിക്ഷണത്തിലാണ് തൈക്വണ്ടോ പരിശീലനം. കഴിഞ്ഞ 27 ന് കാസർഗോഡ് വെച്ചായിരുന്നു മത്സരം.

പ്രവാസിലീഗ് ജില്ലാ ജനഃസെക്രട്ടറി മുഹമ്മദാലി, ഗുരുവായൂർമണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് ആർ പി ബഷീർ, ജനറൽ സെക്രട്ടറി ആബിദ്, ചാവക്കാട് മുനിസിപ്പൽ പ്രസിഡൻറ് ഫൈസൽ കാനാംപുള്ളി, ഗുരുവായൂർ മണ്ഡലം പ്രവാസിലീഗ് പ്രസിഡൻറ് പി അബ്ദുൽ സത്താർ(ബോംബായ്), ജനറൽ സെക്രട്ടറി ആർ കെ ഷാഹു, ട്രഷറർ ഹംസക്കുട്ടിഹാജി, സി കരിം അവിയൂർ, മുഹമ്മദ് അശറഫ്, അബ്ദുള്ള തൈക്കാട്, സി എച്ച് ഹനീഫ, പുന്നയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉസ്മാൻ എടയൂർ, ടി എം നൂറുദ്ധീൻ, അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.

Fish ad

Comments are closed.