mehandi new

തീരദേശ റെയിൽവേ – ‘ചങ്കിൽ ചോരയുള്ള ചാവക്കാട്ടുകാർ പ്രതികരിക്കുന്നു’ 25 വർഷം മുൻപ് നടത്തിയ സമര സ്മരണകൾ പങ്കുവെച്ച് ഹാഷിം തിരുവത്ര

fairy tale

ചാവക്കാട് : തീരദേശ റെയിൽവേയുമായി ബന്ധപ്പെട്ട് 25 വർഷം മുൻപ് നടത്തിയ സമര സ്മരണകൾ ചാവക്കാട്ഓൺലൈനുമായി പങ്കുവെച്ച് അന്നത്തെ സമര നായകനും സാമൂഹ്യ പ്രവർത്തകനുമായ തിരുവത്ര ഹാഷിം.
ഇടപ്പള്ളി – തിരുനാവായ റെയിൽവേക്ക് വീണ്ടും സാധ്യത തെളിയുന്നതുമായി ബന്ധപ്പെട്ട ചാവക്കാട്ഓൺലൈൻ പ്രസിദ്ധീകരിച്ച ലേഖനത്തെ തുടർന്നാണ് ഹാഷിം പഴയ ഓർമ്മകൾ പങ്കുവെച്ചത്.

1997 ൽ ചാവക്കാട്  വസന്തം കോർണറിൽ (താലൂക്ക് ഓഫീസിന് സമീപം ) ഏറുമാടം കെട്ടി മൂന്ന് പേർ നിരാഹാരം കിടന്നു. ചങ്കിൽ ചോരയുള്ള ചാവക്കാട്ടുകാർ പ്രതികരിക്കുന്നു എന്നായിരുന്നു  അന്നത്തെ ടാഗ് ലൈൻ. നിർദിഷ്ട ഇടപ്പള്ളി താനൂർ തീരദേശ റെയിൽവേയിൽ ചാവക്കാടിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ചാവക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ അന്ന് നടത്തിയ സമരത്തിൽ ഹാഷിം തിരുവത്ര, ചന്ദ്രിക റിപ്പോർട്ടർ റാഫി വലിയകത്ത്, ശിവജി മണത്തല ( ഇന്ന് ഓൺലൈൻ മീഡിയ നടത്തുന്ന ശിവജി ഗുരുവായൂർ ) എന്നീ മൂന്നുപേരാണ് നിരാഹാരം കിടന്നത്.
അന്നത്തെ തൃശൂർ എം പിയായിരുന്ന വി വി  രാഘവൻ മുഖേന റെയിൽവേ മന്ത്രി രാംവിലാസ് പാസ്വാന് നിവേദനം നൽകുകയും ചെയ്തു.

നിവേദനത്തിലെ ആവശ്യങ്ങൾ അഗീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയുടെ റേഡിയോ വാർത്ത കേട്ടാണ് സമരക്കാർ വിവരം അറിയുന്നതും സമരം അവസാനിപ്പിക്കുന്നതും. പിന്നീട് പത്രങ്ങളിലും അത് വാർത്തയായിരുന്നു.
പിന്നീട് എപ്പോഴോ തീരദേശ റെയിൽവേ പദ്ധതി തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

25 വർഷങ്ങൾക്കിപ്പുറം വീണ്ടും തീരദേശറെയിൽവേ ചർച്ച ചെയ്യപ്പെടുകയും സാധ്യതകൾ തെളിയുകയും ചെയ്യുമ്പോൾ പഴയ നിലപാടിൽ തന്നെയാണ് ഹാഷിം. മറ്റു ഗതാഗത സൗകര്യങ്ങൾ എത്ര വർദ്ദിച്ചാലും  ട്രെയിൻ ഗതാഗതം എന്ന ആവശ്യത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നാണ് ഹാഷിം തിരുവത്രയുടെ നിലപാട്.
എന്നാൽ അന്ന് നിരാഹാരം കിടന്ന ശിവജി ഗുരുവായൂർ വിരുദ്ധ അഭിപ്രായമാണ് പങ്കുവെച്ചത്. ഇന്നത്തെ മാറിയ സാഹചര്യത്തിൽ തീരദേശ റെയിൽവേ വരുന്നതിനെ എതിർക്കുന്നവരുടെ കൂട്ടത്തിലാണ് അദ്ദേഹം എന്ന് വ്യക്തമാക്കി.

ദേശീയപാത 66 നു വേണ്ടി കുടിയൊഴിക്കപ്പെട്ട തീരദേശ മേഖലയിൽ,  വരാനിരിക്കുന്ന തീരദേശ ഹൈവേക്ക് വേണ്ടി നിരവധി കുടുംബങ്ങൾ നാട് ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിൽ കഴിയുമ്പോഴാണ്  ഇടപ്പള്ളി – തിരുനാവായ തീരദേശ റയിൽവെ സാധ്യതയെന്ന മറ്റൊരു വാർത്തയെക്കുറിച്ച് ചാവക്കാട് ഓൺലൈൻ ലേഖനം പ്രസിദ്ധീകരിച്ചത്.
ലേഖനം വായിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chavakkadonline.com/six-lane-national-highway-four-lane-coastal-highway-coming-coastal-railway-let-the-development-to-evaquated-the-people/

Royal footwear

Comments are closed.