mehandi new

കമ്മ്യൂണിസ്റ്റുകൾ എന്നും ഉന്നം വെച്ചത് മുസ്‌ലിം സ്വത്വത്തെ : ഷിബു മീരാൻ

fairy tale

ചാവക്കാട് : മുസ്‌ലിം സ്വത്വബോധത്തെ അസഹിഷ്ണുതയോടെ കണ്ടവരാണ് എക്കാലവും കമ്മ്യൂണിസ്റ്റ്‌കൾ എന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഒരുമനയൂരിൽ സംഘടിപ്പിച്ച സ്മൃതി വിചാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

planet fashion

മുസ്‌ലിങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം വാഗ്ദാനം ചെയ്യുകയും എന്നാൽ അധികാരം ലഭിച്ചാൽ അവരുടെ വിശ്വാസ ചിഹ്നങ്ങളെ ലക്ഷ്യം വെക്കുകയും ചെയ്യുകയെന്നത് റഷ്യ മുതൽ കേരളം വരെയുള്ള കമ്മ്യൂണിസ്റ്റ്‌കളുടെ ചരിത്രമാണ്. വിശ്വാസത്തെയും പ്രവാചകനെയും അപമാനിക്കുമ്പോൾ ലക്ഷ്യം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെയല്ലെന്നും വിശ്വാസത്തെ തന്നെയാണെന്നും തിരിച്ചറിയേണ്ടത് മതസംഘടനകളാണ്. സിപിഎം ന്റെ ഒരു രാഷ്ട്രീയതീരുമാനങ്ങൾക്കും ഇരകളാവാൻ സമുദായത്തെ വിട്ടു നൽകിയിട്ടില്ല ലീഗ് എന്നതിന്റെ ജ്വലിക്കുന്ന ഓർമയാണ് ഭാഷ സമര ഓർമകളെന്നും ഷിബു കൂട്ടി ചേർത്തു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ബി വി സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ എം വി ഷെക്കീർ, പി വി ഉമ്മർ കുഞ്ഞി, എ വി അലി, അസീസ് മന്നലാംകുന്ന്, ഷജീർ പുന്ന, അബ്ദുൽ വഹാബ് ഒരുമനയൂർ,അനസ് പി.എം,ടി ആർ ഇബ്രാഹിം, ഹനീഫ മാളിയേക്കൽ, സുൽഫി എടക്കഴിയൂർ, റിയാസ് തെക്കഞ്ചേരി ,മുനീർ കടവിൽ, ആരിഫ് ഹനീഫ, കബീർ ഫൈസി, ഹുസ്സൈൻ എടയൂർ, സുബൈർ എന്നിവർ പങ്കെടുത്തു.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീഫ് യൂസുഫ് സ്വാഗതവും എം സി ഗഫൂർ നന്ദിയും പറഞ്ഞു.

LÉONARA PERFUMES.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.