കമ്യുണിസ്റ്റ്കാർ ആത്മവിമർശനം നടത്തണം – അജിത് കൊളാടി

വടക്കേക്കാട്: ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഏഴു ദശകം പിന്നിട്ടപ്പോൾ ബൗദ്ധികതലത്തിലും മാനസിക തലത്തിലും തത്വചിന്തകളിലും കേരളം പുറകോട്ട് സഞ്ചരിക്കുന്നത് എന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റ് കാർ ആത്മവിമർശനം നടത്തി മനസ്സിൽ ചോദിക്കേണ്ടതാണെന്ന് അജിത് കൊളാടി. ‘കേരളം പാട്ടബാക്കി’ ക്കു ശേഷം സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കെ ദാമോദരൻ നയിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനമോ മഹാത്മ ഗാന്ധി നായിച്ച കോൺഗ്രസ് പ്രസ്ഥാനമോ അല്ല ഇന്നുള്ളത് മൂലധന ശക്തികളുടെ ആധിപത്യം വന്നതോടെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ മൂല്യങ്ങൾ തകർന്നടിയുന്നുവെന്നും അജിത് അഭിപ്രായപ്പെട്ടു. സി.പി.ഐ ജന്മശതാബ്ദിയുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാട്ടബാക്കി നാടകം 88 -ാം വാർഷികം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വത്സരാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.

ജില്ല പഞ്ചായത്ത് അംഗം റഹിം വീട്ടിപ്പറമ്പിൽ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. എം. കെ നബീൽ, വി. കെ. ശ്രീരാമൻ, ഗീത നസീർ എന്നിവർ സംസാരിച്ചു. പ്രദേശത്തെ സാംസ്കാരിക പ്രതിഭകളെ ആദരിച്ചു. ബാബു വൈലത്തൂർ പുനസംവിധാനം ചെയ്ത പാട്ടബാക്കി നാടകം ഞമനേങ്ങാട് കൊടമന സ്മാരക വായനശാല അവതരിപ്പിച്ചു.

Comments are closed.