mehandi new

അഡീഷണൽ ഗവ. പ്ലീഡറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

fairy tale

planet fashion

ചാവക്കാട് : അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ രഞ്ചിത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പുന്ന സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം കോഴിക്കുളങ്ങരയിൽ പോലീസ് തടഞ്ഞു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി സെകട്ടറി പി യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ കൗൺസിലറും യു ഡി എഫ് നേതാവുമായ കെ. വി. സത്താർ അദ്ധ്യക്ഷനായി. ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ. എച്ച്. ഷാഹുൽ ഹമീദ്, കെ. എം ഷിഹാബ്, കൗൺസിലർമാരായ പി. കെ കബീർ, അസ്മത്തിലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെകട്ടറിമാരായ സി. എസ്സ് സൂരജ്, കെ. ബി. വിജു, ഷെക്കീർ പുന്ന, എ. കെ മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

വി. എസ്. കബീർ പുന്ന, കമറു, കെ ഡി. പ്രശാന്ത്, വി എസ്സ്. നവനീത്, എ കെ. ഷൈമിൽ, വിനോദ്, ഷാജഹാൻ, കെ.എസ്സ് സന്ദീപ്, സിബിൽദാസ്, ഷാജി കല്ലിങ്ങൽ, ശ്രീധർശൻ, സുരേഷ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Pharmacy wanted Chavakkad

Comments are closed.