
ചാവക്കാട് : ശബരിമലയിലെ സ്വർണ്ണപാളി കവർച്ച നടത്തിയെന്നാരോപിച്ച് പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കെ. നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി ഷാനവാസ് അധ്യക്ഷത വഹിച്ചു. എച്ച് എം നൗഫൽ, കെ.വി.യുസഫ് അലി, അനീഷ് പാലയൂർ, കെ.എം. ഷിഹാബ്, ടി.എച്ച് റഹീം, ബേബി ഫ്രാൻസീസ്, എ.എസ് സന്ദീപ്, കെ.വി. ലാജുദ്ധീൻ, കെ.കെ.ഹിറോഷ്, സി.കെ. ബാലകൃഷ്ണൻ, പി.വി.പീറ്റർ, സി.സാദിഖ് അലി എന്നിവർ സംസാരിച്ചു.
പി.കെ കബീർ, ജമാൽ താമരത്ത്, സി.പി.കൃഷ്ണൻ, പി.കെ. ഷെക്കീർ, കെ.എൻ ഷിഹാബ്, അനിത ശിവൻ, ഷാഹിത മുഹമ്മദ്, പി.ടി. ഷൗക്കത്ത്, എ.കെ. അബ്ദുൾ കാദർ, ഷക്കീർ മണത്തല, ആർ.വി. അബ്ദുൾ ജബ്ബാർ, എൻ.പി.അബ്ദുൾ ഗഫൂർ, കെ.വി. ഷംസുദ്ദീൻ, കെ. ഷെക്കീർ, കെ.എൻ സന്തോഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.