വാടാനപ്പള്ളി ശാന്തി റോഡിൽ കൊപ്ര ഷെഡിന് തീപിടിച്ചു – വൻ നാശനഷ്ടം

വാടാനപ്പള്ളി: വാടാനപ്പള്ളി ശാന്തി റോഡിൽ പ്രവർത്തിക്കുന്ന ‘സത്യാസ്’ കൊപ്ര ഷെഡിൽ വൻ തീപിടിത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. ഷെഡിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക്പൂ ർണ്ണമായും കത്തിനശിച്ചു.

ശനിയാഴ്ച അദ്ധരാത്രി ഷെഡിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഉടമസ്ഥരെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റുകളും നാട്ടുകാരും തീ നിയന്ത്രണവിധേയമാക്കി.



Comments are closed.