
ചാവക്കാട് : മകളെ മറയാക്കി കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. പിണറായി യുടെ കോലവും വഹിച്ചു കൊണ്ട് മുൻസിപ്പൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി വസന്തം കോർണറിൽ സമാപിച്ചു. തുടർന്ന്പി ണറായിയുടെ കോലം കത്തിച്ചു.

പ്രതിഷേധ യോഗം യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.വി.യൂസഫലി അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്സ് നേതാക്കളായ കെ. നവാസ്, ടി. എച്ച്. റഹീം, അക്ബർ ചേറ്റുവ, കെ. എസ്. സന്ദീപ്, നവാസ് തെക്കും പുറം, കെ. കെ. ഹിരോഷ്, എ. കെ. മുഹമ്മദാലി, സുരേഷ് മുതുവട്ടൂർ, ഷുക്കൂർ കോനാരത്ത്, സി. പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ.ഷക്കീർ, ആഷിഖ് ചേറ്റുവ, ഷക്കീർ മണത്തല, ജബ്ബാർ പുന്ന, കെ. വി. ഷംസുദ്ധീൻ, രാധാകൃഷ്ണൻ ചാപ്പറമ്പ്, എ.കെ. ഹുസ്സൈൻ, ഉമ്മർ പുന്ന എന്നിവർ നേതൃത്വം നൽകി.

Comments are closed.