mehandi new

വോട്ടെണ്ണൽ നാളെ – കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം – കളക്ടർ ചാവക്കാട് സന്ദർശിച്ചു

fairy tale

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം ഹൈസ്‌കൂളിലും മണലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണ സ്‌കൂളിലും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശനം നടത്തി.

planet fashion

വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി.

ഗുരുവായൂർ ആർ ഒ ഡെപ്യൂട്ടി കലക്ടർ സുരേഷ് കാണിച്ചെറിയാൻ, മണലൂർ ആർ ഒ വി എസ് ബിനു എന്നിവരുമായി കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി.

റിട്ടേണിംഗ് ഓഫീസർ നൽകിയ ഐ ഡി കാർഡും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ. വോട്ടിംഗ് കേന്ദ്രങ്ങൾക്ക് സമീപം പൊതുജനം കൂട്ടം കൂടുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.

Jan oushadi muthuvatur

Comments are closed.