mehandi new

മന്ദാലാംകുന്നും എടക്കഴിയൂരും തിരുവത്രയിലും കോവിഡ് മരണങ്ങൾ

fairy tale

ചാവക്കാട് : ഇന്ന് മേഖലയിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ച്ചെയ്തു. മന്നലാംകുന്ന്, എടക്കഴിയൂർ, തിരുവത്ര എന്നിവിടങ്ങളിലാണ് മരണം.

planet fashion

മന്നലാംകുന്ന് ഗവ. ഫിഷറീസ് യു.പി.സ്കൂളിനു സമീപം ഇബ്രാഹിമിൻറകത്ത് അമ്മുണ്ണിയുടെ ഭാര്യ ഖദീജ (60)യാണ് കോവിഡ് ബാധിച്ച് മരിച്ചത്. പനി വന്നതിനെ തുടർന്ന് പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം വീണ്ടും പനിയും ചർദ്ദിയും കണ്ടതിനെ തുടർന്ന് നഴ്സിങ് ഹോമിൽ പ്രവേശിപ്പിക്കുകയും പരിശോധന. നടത്തുകയും ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതേ തുടർന്നു കഴിഞ്ഞ തിങ്കളാഴ്ച്ച തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചതായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.

എടക്കഴിയൂർ ജുമാമസ്ജിദിനു പടിഞ്ഞാറ് താമസിക്കുന്ന മുത്തൻതറ മുഹമ്മദലി (75) ഇന്ന് പുലർച്ചെ മരിച്ചു . കോവിഡ് ബാധിതനായിരുന്നു. പത്തു ദിവസമായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഭാര്യ : ജമീല. മക്കൾ : ഹബീബ് (യു എ ഇ ), അസ്‌ലം.

ചാവക്കാട് നഗരസഭ രണ്ടാം വാർഡ് തിരുവത്ര അതിർത്തിക്ക് പടിഞ്ഞാറു വെങ്കളത്ത് അപ്പുകുട്ട (കെ.പി. ഏട്ടൻ 72) നാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. .

മക്കൾ: ശ്രീനിവാസൻ, വിജയൻ, സതീശൻ, ഹരിചന്ദ്രൻ, നിർമല, ബിന്ദു.

Ma care dec ad

Comments are closed.