പുന്നയൂർക്കുളം: പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെരപ്പറമ്പിൽ സുബൈദ(48)യാണ് മരിച്ചത്.

രാണ്ടാഴ്ച്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. കോതോട് വാടക വീട്ടിലാണ് ഇവർ താമസച്ചിരുന്നത്. ആൽത്തറയിലുള്ള ബേക്കറിയിലെ ജീവനക്കാരിയായിരുന്നു.

പുന്നയൂർക്കുളം പഞ്ചായത്തിൽ ഇതോടെ മൂന്നു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.