
ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിൽ 35 പേർക്കാണ് കോവിഡ് പരിശോധന ഫലം പോസറ്റീവ് ആയത്.

അതേ സമയം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടപ്പുറം പഞ്ചായത്തിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗികളുടെ എണ്ണം 177 ൽ നിന്നും 128 ആയി കുറഞ്ഞു.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ 4 പേർക്കും വടക്കേകാട് ഗ്രാമപഞ്ചായത്തിൽ 9 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഏങ്ങണ്ടിയൂർ, പുന്നയൂർ പഞ്ചായത്തുകളിൽ 18 പോസറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Comments are closed.