പി യതീന്ദ്ര ദാസിനു പ്രൗഡോജ്ജ്വല സ്വീകരണം നൽകി സി പി എം

ചാവക്കാട് : സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഡിസിസി മുൻ ജനറൽ സെക്രട്ടറി പി യതീന്ദ്രദാസിന് ചാവക്കാട് ടൗണിൽ സിപിഎമ്മിന്റെ പ്രൗഡോജ്ജ്വല സ്വീകരണം. സ്വീകരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ബി ജെ പി യുടെ വളർച്ചക്ക് കാരണം ഫാസിസത്തോടുള്ള കോൺഗ്രസ്സിന്റെ മൃദുസമീപനമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീൻ യതീന്ദ്ര ദാസിനെ രക്തവർണ്ണമുള്ള ഷാൾ അണിയിച്ചതോടെ സദസ്സിൽ ആരവമുയർന്നു. ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം കൃഷ്ണദാസ്, എൻ കെ അക്ബർ എം എൽ എ , ഫിറോസ് പി തൈപറമ്പിൽ, ചാവക്കാട് നഗരസഭ ചെയർപേർസൺ ഷീജ പ്രശാന്ത്, ഐ എൻ എൽ ജില്ലാ പ്രസിഡൻ്റ് സി ഖാദർ, കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി പി ഷാഹു, സി പി ഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ എ എച്ച് അക്ബർ, മാലിക്കുളം അബ്ബാസ്, എം ആർ രാധാകൃഷ്ണൻ, ഷൈനി ഷാജി, പി എസ് അശോകൻ, എ എ മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.


Comments are closed.