
ചാവക്കാട്: ഏങ്ങണ്ടിയൂരിൽ ആര്‍എസ്എസ് ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. എങ്ങണ്ടിയൂര്‍ര് സ്വദേശി ചെമ്പന്‍ ശശികുമാര്‍(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.
ഞായറാഴ്ച രാത്രി ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപത്ത് വച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശശികുമാറിനെ ക്രൂരമായി വെട്ടിപരുക്കേല്പ്പിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന സംഘം വെട്ടുകയായിരുന്നു. ഇരുകാലുകളും കൈകളും വെട്ടിമാറ്റാനായിരുന്നു ശ്രമം. വെട്ടേറ്റ് തൂങ്ങിയ കാല് മുറിച്ചുമാറ്റിയിരുന്നു. ഇരുമ്പുവടികൊണ്ട് ശരീരമാസകലം തല്ലിച്ചതക്കുകയും ചെയ്തിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരക്ഷതം സംഭവിച്ച ശശികുമാറിന്റെ വൃക്ക ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Comments are closed.