
ചാവക്കാട്: ചാവക്കാട് കോടതി പരിസരത്തു നടന്ന കവർച്ച കേസിൽ പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ചാവക്കാട് കോടതിയിൽ കേസ് ഫയൽ ചെയ്യാനെത്തിയ പാവറട്ടി സ്വദേശിയായ പൂജാരിയുടെ കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ തിരുവത്ര സ്വദേശി റമളാൻ അനസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ സി പി ഐ എം നേതാവിനെതിരെ നടപടി സ്വീകരിക്കാൻ പോലീസുകാർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. പ്രതിഷേധ മാർച്ച് ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രകടനക്കാർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.

പോലീസ് സ്റ്റേഷൻ മാർച്ച് മുൻ കെ.പി.സി.സി മെമ്പർ സി.എ ഗോപ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി എം ഷർബനൂസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സി. എസ് സൂരജ്, എച്ച്.എം നൗഫൽ, പി.വി ബദറുദ്ധീൻ, കെ.പി ഉദയൻ, രാജേഷ് ബാബു, പി.എ നാസർ, ആച്ചി ബാബു, കെ.വി സത്താർ, ആർ.കെ നൗഷാദ്, ബീന രവിശങ്കർ, തെക്കൻ ബൈജു, കെ.ജെ ചാക്കോ, സുനിൽ കാര്യാട്ട്, കെ.എം ഷിഹാബ്, ഗോഷ് തുഷാര, ഷിഹാബ് മണത്തല എന്നിവർ പ്രസംഗിച്ചു.
അനീഷ് പാലയൂർ, ഷാഹിദ് കൊപ്പര, ഇർഷാദ് പള്ളത്ത്, റിഷി ലാസർ, ജാസിം ചാലിൽ, അശ്വിൻ ചാക്കോ, രഞ്ജിത്ത്, പ്രലോഭ്, അഷ്‌റഫ് ബ്ലാങ്ങാട്, ഷെമീം ഉമ്മർ, ലാസിം നിഹാൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Comments are closed.