

ഗുരുവായൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഇൻവരാജിനെ (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് 06.40 മണിക്ക് എത്തിയ ചെന്നൈ എഗ്മോർ – ഗുരുവായൂർ (16127) ട്രെയിനിന്റെ 86501-)o നമ്പർ ബോഗിയിലെ ബാത്റൂമിൽ വൃത്തിയാക്കാൻ വന്ന ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഗുരുവായൂർ ആക്ട്സ് ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments are closed.