mehandi new

ചിത്രകല പഠിച്ചില്ല – ജനശ്രദ്ധ നേടി ജിസ്മയുടെ ചിത്രങ്ങൾ

fairy tale

ചിത്രകല പഠിച്ചിട്ടില്ലാത്ത ജിസ്മയുടെ ചിത്രങ്ങൾ മട്ടാഞ്ചേരിയിൽ ജനശ്രദ്ധ നേടുന്നു

planet fashion

ചിത്രകല പഠിച്ചിട്ടില്ലാത്ത ജിസ്മയുടെ ചിത്രങ്ങൾ മട്ടാഞ്ചേരിയിൽ ജനശ്രദ്ധ നേടുന്നു.
മട്ടാഞ്ചേരി നിർവാണ ആർട്ട് കലക്ടീവിൽ നടന്നുകൊണ്ടിരിക്കുന്ന പത്തു കലാകാരൻമാരുടെ ചിത്ര പ്രദർശനത്തിൽ ജിസ്മയുടെ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

സാധാരണക്കാരുമായി എളുപ്പം സംവദിക്കുന്നു എന്നതാണ് ചിത്ര രചനയിൽ അക്കാദമിക പഠനവും പരിശീലനവും ലഭിച്ചിട്ടില്ലാത്ത ജിസ്മയുടെ സൃഷ്ടികളുടെ പ്രത്യേകത. ആക്റിലിക് പെയിന്റിംഗിൽ തീർത്ത മനുഷ്യന്റെ വിവിധ ഭാവങ്ങളാണ് ജിസ്മയുടെ കലാ സൃഷ്ടികളിൽ ഏറെയും. ഒൻപത് ചിത്രങ്ങളാണ് നിർവാണയിൽ പ്രദർശനത്തിനുള്ളത്. ഓരോ സ്ത്രീയിലും ഒരു രാജകുമാരിയുണ്ട് സ്വപ്നങ്ങളുണ്ട് എന്ന ചിന്തകളാണ് വരകളുടെ അകക്കാമ്പ്.
ചിത്ര രചനാ കേമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ചിത്ര പ്രദർശനം ആദ്യമായാണ്. ആദ്യ പ്രദർശനം തന്നെ അറിയപ്പെടുന്ന കലാകാരൻമാർക്കൊപ്പമാണെന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ജിസ്മ പറയുന്നു.

എഴുത്തിലും വരയിലും ചെറുപ്പം മുതലേ താത്പര്യമുണ്ടെങ്കിലും ചിത്രരചനയിൽ സജീവമായിട്ട് നാലു വർഷം മാത്രമേ ആയിട്ടുള്ളൂ. കുട്ടിക്കാലം മുതലേ സ്കൂൾ മാഗസിനുകളിലും മറ്റും എഴുതിയിരുന്ന ജിസ്മയുടെ തൂലികക്ക് വിശ്രമമുണ്ടായിട്ടില്ല. ഇനിയും പ്രകാശനം ചെയ്തിട്ടില്ലാത്ത ചെറുകഥകളുടെ ഒരു സമാഹാരം ഒരുക്കി വെച്ചിട്ടുണ്ട് ജിസ്മ. പ്രണയം ഇതിവൃത്തമായി എഴുതിക്കൊണ്ടിരിക്കുന്ന നോവൽ ഉടൻ പ്രസിദ്ധീകരണത്തിന് തയ്യാറാകും.
കാലിഗ്രാഫിയിൽ മിടുക്ക് തെളിയിച്ചിട്ടുള്ള ജിസ്മയുടെ വരകൾക്ക് ആവശ്യക്കാർ ഏറെയാണ്.
വായനയും, യാത്രയും, പാചകവും ഒരു പോലെ ഇഷ്ടപ്പെടുന്നു

അഞ്ചു ദിവസമായി മട്ടാഞ്ചേരി നിർവാണ ആർട്ട് കലക്ടീവിൽ നടക്കുന്ന ചിത്ര പ്രദർശനം ഏപ്രിൽ പതിനേഴിന് അവസാനിക്കും.


Jan oushadi muthuvatur

Comments are closed.