mehandi new

ഭിന്നശേഷി വിദ്യാർത്ഥികളും തന്നാലായത് – സ്വാതന്ത്ര്യ ദിനത്തിൽ വയനാടിനൊരു കൈത്താങ്ങ്

fairy tale

ഗുരുവായൂർ:  ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരും സ്വരൂപിച്ച തുകയും ചേർത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ഗുരുവായൂർ നിയോജകമണ്ഡലം എം. എൽ. എ, എൻ. കെ അക്ബർ   ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ ഫണ്ടിന്റ  സർട്ടിഫിക്കറ്റ് കൈമാറി. ഇൻസൈറ്റ് രക്ഷാധിക്കാരി കെ. ബി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാരിദ ഹംസ സ്വാഗതം പറഞ്ഞു.

ഗുരുവായൂർ യൂണിയൻ ബാങ്ക് ബ്രാഞ്ച് മേനേജർ  രഘുനാഥു വി. പി, ആർ കെ ചിറ്റ്സ്  ഡയറക്റ്റർ പി എസ് പ്രകാശൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു. ഇൻസൈറ്റ് എക്സിക്യൂട്ടീവ് അംഗവും റൈറ്ററുമായ  ലത്തീഫ് മമ്മിയൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാധ്യമ പ്രവർത്തകൻ ഷക്കീൽ, ഇന്ദിര സോമസുന്ദരൻ, ഡോക്ടർ സോമസുന്ദരൻ തുടങ്ങി സ്റ്റാഫ് അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

പേരകം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ഇൻസൈറ്റ് എക്സിക്യൂട്ടീവ് അംഗം കൗലത്ത് ലത്തീഫ്, +2 തുല്യതാ പരീക്ഷ പാസ്സായ ഇൻസൈറ്റ് വിദ്യാർത്ഥി ആൽബിൻ മാളിയേക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്നു  സ്വാതന്ത്ര്യ സമര സേനനികളുടെ വേഷങ്ങൾ ധരിച്ചു ഇൻസൈറ്റ് വിദ്യാർത്ഥികൾ അരങ്ങിൽ എത്തി.

Royal footwear

Comments are closed.