mehandi new

മയക്കുമരുന്ന് ഉപയോഗം വ്യാപകം : മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരം – നടപടി ആവശ്യപ്പെട്ട് ഗ്രാമസ്വരം സാംസ്കാരിക സമിതി

fairy tale

മന്ദലാംകുന്ന് :  യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായതിനെ തുടർന്ന് മന്ദലാംകുന്ന് മേഖലയിൽ ജനജീവിതം ദുഷ്കരമായതായി നാട്ടുകാർ.  മന്ദലാംകുന്ന് കിണർ,  പാപ്പാളി,  കനോലി കനാൽ തീരം, രാത്രികാലങ്ങളിൽ ഹൈവേ മേഖലയിലുമാണ് ലഹരിക്കടിപ്പെട്ടവരുടെ വിളയാട്ടം. 

planet fashion

രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞു വരുന്ന സ്ത്രീകളും ട്യൂഷൻ ക്ലാസ് കഴിഞ്ഞുവരുന്ന വിദ്യാർത്ഥികളും പരിസരവാസികളും പേടിച്ചാണ് പുറത്തിറങ്ങുന്നത്. 

സാമൂഹിക വിരുദ്ധർക്കെതിരെ  ശക്തമായ നിയമ നടപടിയും രാത്രികാല പെട്രോളിങ്ങും ഏർപ്പെടുത്തണമെന്ന് മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്കാരിക സമിതി ഭാരവാഹികളായ പ്രസിഡന്റ്  അസ്‌ലം, സെക്രട്ടറി മിഥിലാജ്, മെമ്പർമാരായ ഹാരിസ്, സക്കരിയ, മൊയ്‌നു, ഷാഹു, മുസ്തഫ, മുബഷിർ, ഷൗക്കത്ത്, മജീദ് തെക്കേകാട്ടിൽ എന്നിവർ ആവശ്യപെട്ടു.

Jan oushadi muthuvatur

Comments are closed.