mehandi new

ലോറിയിൽ കൊണ്ടുവരികയായിരുന്ന ആനയെ മറ്റൊരു ലോറിയിടിച്ച് കൊമ്പ് തെറിച്ചു പോയി – ആന മണത്തലയിൽ ചികിത്സയിൽ

fairy tale

ചാവക്കാട് : ഉത്സവം കഴിഞ്ഞു  ലോറിയിൽ തിരിച്ചു കൊണ്ടുവരികയായിരുന്ന ആനയെ മറ്റൊരു ലോറിയിടിച്ച് കൊമ്പ് പൂർണ്ണമായും തെറിച്ചു പോയി. മണത്തല സ്വദേശിയുടെ കീഴിലുള്ള കൊളക്കാടൻ കുട്ടികൃഷ്ണൻ (20)എന്ന ആനക്കാണ് അപകടത്തിൽ പരിക്കേറ്റത്. 

planet fashion

ഇന്ന് പുലർച്ച അഞ്ചിന് മൂത്തകുന്നം പറവൂർ ദേശീയ പാതയിൽ അണ്ടിപ്പിള്ളിക്കാവിൽ വെച്ചായിരുന്നു അപകടം. ലോറിയിൽ സഞ്ചരിച്ചിരുന്ന ആനയുടെ കൊമ്പിലാണ് എതിരെ വന്ന ലോറി ഇടിച്ചത്. ഇടിച്ച ലോറി നിർത്താതെ പോയി. 

ചാവക്കാട് മണത്തലയിൽ എത്തിച്ച ആന ചികിത്സയിലാണ്. സ്വകാര്യമാക്കി വെച്ച സംഭവം പുറത്തറിഞ്ഞതോടെ  നാട്ടുകാരും മാധ്യമ പ്രവർത്തകരും ആനയെ ആന്വേഷിച്ചെത്തി. ഇതിൽ ഇഷ്ടക്കേട് പ്രകടിപ്പിച്ച ആനക്കാർ നാട്ടുകാരുമായും മാധ്യമ പ്രവർത്തകരുമായും വാക്കുതർക്കമുണ്ടായി. ആനയുടെ ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല.

Unani banner ad

Comments are closed.