മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം ആരംഭിച്ചു
മന്ദലാംകുന്ന്: ജി.എഫ്.യു.പി സ്കൂളിൽ ഇ.എൽ.ഇ.പി (ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം) ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. അഞ്ച്, ആറ് ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ളതാണ് പദ്ധതി. പൈലറ്റ് പ്രോഗ്രാമായി സംസ്ഥാനത്തെ നൂറ്റി അറുപത്തി മൂന്ന് സ്കൂളുകളിൽ ഒരു ഉപജിലയിൽ ഒന്ന് എന്ന നിലയിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ചാവക്കാട് ഉപ ജില്ലയിൽ മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് മാത്രമാണ് പദ്ധതി അനുവദിക്ക പ്പെട്ടിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നതിന് ഒരു അധ്യാപികയേയും നിയമിച്ചിട്ടുണ്ട്. ആശയ വിനിമയത്തിനും ഇംഗ്ലീഷ് പഠനത്തിനും സ്കൂളുകളിലെ കുട്ടികൾക്ക് വളരെയധികം ഗുണകരമാകുന്നതും സ്കൂളിൻറെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതുമാണ് പദ്ധതി
സ്കൂളിലെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി സുരേന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി സമീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, പദ്ധതി അധ്യാപിക ജോവിയ ബാബു എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ:ടി കെ അനീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Comments are closed.