mehandi new

ടീൻ ഇന്ത്യാ ചാവക്കാട് ഏരിയ സംഘടിപ്പിച്ച എക്സ്പോ-2024 ശ്രദ്ദേയമായി

fairy tale

ഒരുമനയൂർ : ടീൻ ഇന്ത്യ ചാവക്കാട് ഏരിയ എക്സ്പോ വിവിധ പരിപാടികളോടെ നാഷണൽ ഹുദ സ്കൂളിൽ വെച്ച് നടന്നു.  സ്കൂൾ മാനേജർ ടി. അബുബക്കർ ഹാജി ഉദ്ഘാടനം നിർവഹിച്ചു.  ജമാഅത്തെ ഇസ്‌ലാമി ചാവക്കാട് ഏരിയ പ്രസിഡന്റ്‌ ജാഫർ അലി അധ്യക്ഷത വഹിച്ചു. അമീന ഷിഹാബ് പ്രാരംഭപ്രാർത്ഥനയും ടീൻ ഇന്ത്യ ഏരിയ ക്യാപ്റ്റൻ മിൻഹ ഫാത്തിമ സ്വാഗതവും പറഞ്ഞു. ടീൻ ഇന്ത്യാ ഏരിയ കോർഡിനേറ്റർ പി. വി. നൗഷാദ്, പ്രോഗ്രാം കൺവീനർ എം. കെ. സലാഹുദ്ധീൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. പി. കെ. അക്ബർ നന്ദി ആശംസിച്ചു.

planet fashion

എൺപതിയഞ്ചു  വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വിനോദ വിജ്ഞാന കലാ കായിക മത്സരങ്ങൾ,  വ്യത്യസ്തമായ ഹോംമെയ്ഡ് വിഭവങ്ങൾ,  ഫലവർഗ്ഗങ്ങൾ എന്നിവകൊണ്ട് എക്സ്പോ ശ്രദ്ധേയമായി.

Ma care dec ad

Comments are closed.