mehandi new

കടുത്ത തണുപ്പ് – വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി

fairy tale

ചാവക്കാട് : നാട്ടിൽ മഴയും തണുപ്പും കടുത്തതോടെ വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി. മുതുവട്ടൂർ ചാവക്കാട് നഗരസഭ 9-ാം വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവും കൂടിയായ കെ.വി സത്താറാണ് വാർഡിലെ 70 വയസ്സു കഴിഞ്ഞവർക്ക് തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളി പുതപ്പ് വിതരണം ചെയ്ത് മാതൃകയായത്.

planet fashion

വാർഡിലെ ഇരുപത്തിയഞ്ചോളം പേർക്ക് പുതപ്പുകൾ നൽകിയതായി സത്താർ പറഞ്ഞു. ഓരോരുത്തരെയും വീട്ടിൽ ചെന്ന് നേരിക്കണ്ടാണ് കമ്പിളി പുതപ്പുകൾ കൈമാറിയത്. തനിക്ക് ലഭിച്ച ഹോണറേറിയം ഉപയോഗിച്ചാണ് പുതപ്പുകൾ വാങ്ങിയതെന്നും സത്താർ പറഞ്ഞു.
മുൻ കൗൺസിലർ ശാന്ത സുബ്രമണ്യൻ, വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് സി എം മനോഹരൻ തുടങ്ങിയവർ പുതപ്പുകൾ വിതരണം ചെയ്യുന്നതിന് സാത്താറിനെ അനുഗമിച്ചു.

Ma care dec ad

Comments are closed.