mehandi new

ചാമ്പ്യൻമാരെ ഇടിച്ചു വീഴ്ത്തി ഫഹ്‌മിദ – നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശികൾ

fairy tale

planet fashion

ചാവക്കാട് : നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശി പതിനാലുകാരി ഫഹ്‌മിദ. ചാമ്പ്യൻമാരെ ഇടിച്ചു തോൽപ്പിച്ചാണ് ഫഹ്‌മിദ ഗ്രാൻഡ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കത്ത വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി പന്ത്രണ്ടുകാരൻ മിസ്ഹബ്.
കോയമ്പത്തൂരിൽ വെച്ച് നടന്ന ഇരുപതാമത് കെ ബി ഐ (karate budokan international ) നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് ഇരുവരും ചാമ്പ്യൻമാരുമായി പൊരുതി നേട്ടം കൊയ്തത്.

ഫുഡോഷിൻ കരാട്ടെ അസോസിയേഷനിലെ ഇൻസ്‌ട്രക്ടർ റെൻഷി അനു വടക്കന്റെ വട്ടേക്കാട് ഡോജോയിലെ വിദ്യാർത്ഥികളാണ് ഇവർ.
ചാവക്കാട്, വാടനപിള്ളി, കാരമുക്ക്, നാട്ടിക എന്നിവിടങ്ങളിൽനിന്നായി പതിനാല് പേരാണ് കെ ബി ഐ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. നാല് സ്വർണ്ണ മെഡൽ, നാല് വെള്ളി മെഡൽ, പതിനൊന്നു വെങ്കലവും ടീം കരസ്ഥമാക്കി.
അശ്വിൻ, റാസിക് ഇബ്രാഹിം, ആദിരൂപ, ഹിബ ഫാത്തിമ, നഹാൻ സക്കീർ, ശഹസാദ്, മിസ്ഹബ് അലി, മുഹമ്മദ്‌ അർഷക്, മിർസ മറിയം, ദേവദത്ത്, ദിയ പങ്കജ്, ആദം മർജാൻ എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.

വട്ടേക്കാട് രായംമരക്കാർ വീട്ടിൽ മൊയ്‌നുദ്ധീന്റെയും ഷഹീറയുടെയും മകളായ ഫഹ്‌മിദ പാടൂർ അലീമുൽ ഇസ്ലാം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കടപ്പുറം തൊട്ടാപ്പ് കറുപ്പം വീട്ടിൽ മുജീബിന്റെയും റസിയയുടെയും മകനായ മുഹമ്മദ്‌ മിസ്ഹബ് എങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇരുവരും നാല് വർഷമായി കാരാട്ടെ അഭ്യസിക്കുന്നു.

Macare 25 mar

Comments are closed.