ഐ പി എസ് ഉദ്യോഗസ്ഥൻ ചമഞ്ഞു കോടികൾ തട്ടിയ വിപിൻ പിടിയിൽ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയ സംഭവത്തില്‍ മകനും പിടിയിലായി. തലശ്ശേരി തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍വീട്ടില്‍ വിപിൻ കാർത്തിക് നെയാണ് പാലക്കാട് പോലീസ് പിടികൂടിയത്.
അമ്മ ശ്യാമള (58) യെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.എച്ച്. യതീശ്ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ പോലിസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത്തിരുന്നു. അന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട വിപിൻ കാർത്തിക് ഒളിവിൽ കഴിയുകയായിരുന്നു.
ജമ്മു കാശ്മീരിലെ കുപ്പുവാര ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും, ഒപ്പും വെച്ചുള്ള സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് വിപിന്‍ കാര്‍ത്തിക് തട്ടിപ്പ് നടത്തിയിട്ടുള്ളത്. താന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ശുപാര്‍ശ വിളികള്‍ എത്തിയതോടെ സംശയം തോന്നിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തലശ്ശേരി ലോക്കല്‍ഫണ്ട് ഓഡിറ്റോഫീസില്‍ പ്യൂണായി ശ്യാമള നേരത്തെ ജോലിചെയ്തിരുന്നു. ഓഫീസറുടെ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് ശ്യാമളയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. രണ്ടുവര്‍ഷക്കാലമായി ഗുരുവായൂരില്‍ മമ്മിയൂരിലെ ഒരു ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്ന പ്രതികള്‍ വ്യത്യസ്ഥ തിരിച്ചറിയല്‍ രേഖകളും, വ്യത്യസ്ഥ മേല്‍വിലാസവും നല്‍കി ഗുരുവായൂരിലെ ആറ് ബാങ്കുകളില്‍ നിന്നുമായി 11 ആഢംഭര കാറുകള്‍ ലോണെടുത്തിട്ടുണ്ട്. ലോണെടുത്ത ഹുണ്ടായ് ക്രെസ്റ്റ കാറും, വിപിന്‍കാര്‍ത്തിക് ഉപയോഗിച്ചിരുന്ന ഒരു ബുള്ളറ്റും പോലീസ് കണ്ടെടുത്തിരുന്നു.
ഇതുകൂടാതെ പ്രതികളുടെ വീട്ടില്‍നിന്നും കണ്ടെടുത്ത കാര്‍ത്തികിന്റെ ഡയറിയില്‍നിന്നും സംസ്ഥാനത്തെ നാദാപുരം, കൊയിലാണ്ടി, വടകര തലശ്ശേരി, കളമശ്ശേരി, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ഇരുപതോളം ബാങ്ക് ശാഖകളില്‍ നിന്ന് സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഗുരുവായൂരിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ നിന്ന് രണ്ടുകാറുകള്‍ വീതവും, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മൂന്ന് കാറുകളും പ്രതികള്‍ ലോണായി എടുത്തിട്ടുണ്ട്.
ഗുരുവായൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍നിന്നും വായ്പ്പയെടുത്ത് സൗഹൃദം സ്ഥാപിച്ച അമ്മയും, മകനും പിന്നീട് ബാങ്ക് മാനേജര്‍ സുധാദേവിയില്‍നിന്നും 97 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 25 ലക്ഷം രൂപയും തട്ടിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വ്യാജ ഐ.പി.എസ്. വിപിൻ കാർത്തികിനെ പ പാലക്കാട് ചിറ്റൂർ പോലീസ് ആണ് പിടികൂടിയത്. ഇയാളെ ഗുരുവായൂർ ടെമ്പിൾ പോലീസിന് കൈമാറി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.