mehandi new

കടൽ ഭിത്തി നിർമ്മാണത്തിന് പിന്നിൽ സാമ്പത്തിക താല്പര്യം – മുസ്ലിം ലീഗ്

fairy tale

പുന്നയൂർക്കുളം:- അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിൽ അധികൃതരുടെ സാമ്പത്തിക താല്പര്യമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  ആർ.പി ബഷീർ പറഞ്ഞു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി നേതാക്കൾക്കൊപ്പം കടൽ തീരം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ പ്രദേശങ്ങളിൽ കോടികൾ ചെലവഴിച്ച്  കടൽ ഭിത്തി നിർമ്മിച്ചതെല്ലാം വൃഥാവിലായി.  ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര മേഖലയായിരുന്ന പെരിയമ്പലം ബീച്ച് നാമാവശേഷമായതും കാപ്പിരിക്കാട് ബീച്ചിൽ രണ്ട് റോഡുകൾ ഇല്ലാതായുതുൾപ്പെടെ വിവിധ നാശനഷ്ടങ്ങൾ കൺമുന്നിൽ ഉണ്ടായിട്ടും  അതൊന്നും മുഖവിലക്കെടുക്കാതെയു ള്ള ഈ നീക്കത്തിന് പിന്നിൽ മറ്റു താത്പര്യങ്ങളാണ്.  കടൽഭിത്തി നിർമ്മാണവുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ ഭാവമെങ്കിൽ അതിശക്തമായ ബഹുജന സമരത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

planet fashion

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദ്, ഭാരവാഹികളായ ലത്തീഫ് പാലയൂർ, അബ്ദുൽ വഹാബ്, വി മായിൻകുട്ടി, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.കെ ഇസ്മായിൽ, മത്സ്യ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ജില്ല പ്രസിഡന്റ്  സൈദു മുഹമ്മദ് പോക്കാക്കില്ലത്ത്, ജനറൽ സെക്രട്ടറി പി.എ നസീർ, മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്  കെ.ബി ബാദുഷ,  നേതാക്കളായ അബ്ദുൽ സലീം കുന്നമ്പത്ത്, ഹുസൈൻ എടയൂർ, ഷാഫി കൂളിയാട്ട്, മുസ്ലിംലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.കെ മൊയ്തുണ്ണി ജനറൽ സെക്രട്ടറി കെ.എച്ച് ആബിദ്  എന്നിവരുൾപ്പെട്ട സംഘമാണ് അണ്ടത്തോട് ബീച്ച് സന്ദർശിച്ചത്.

Macare 25 mar

Comments are closed.