mehandi new

ബ്രഹ്മകുളത്ത് തിരുനാള്‍ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്

fairy tale

ഗുരുവായൂർ : ബ്രഹ്മകുളത്ത് പള്ളി തിരുനാള്‍ ആഘോഷത്തിനിടയിൽ ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്.
കീഴൂർ പാലുവായ് വീട്ടിൽ ജയിംസ് (61), ഭാര്യ എൽസി (56), ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ വീട്ടിൽ വിൻസെന്റ് (53), ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോഷി (54), ചിറ്റിലപ്പിള്ളി വടക്കൻ വീട്ടിൽ ജോൺസൺ (63) എന്നിവർക്കാണ് പരിക്കേറ്റത്. ബ്രഹ്മകുളം സെന്റ് തോമസ് ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്താണ് അപകടം.

planet fashion

പെരുന്നാൾ നടക്കുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Pharmacy wanted Chavakkad

Comments are closed.