ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. തിരുവത്ര ബേബ റോഡിൽ പണ്ടാരി വീട്ടിൽ മുഹമ്മദ് ഉവൈസ് (19), ദ്വാരക അമ്പലത്തിന് സമീപം എടശ്ശേരി വീട്ടിൽ ഷഹിൻഷാ (19), ഇവരോടൊപ്പം അക്രമത്തിൽ പങ്കെടുത്ത മൂന്നു കുട്ടികളെയുമാണ് ചാവക്കാട് പോലീസ് പിടികൂടിയത്. കുട്ടികളെ തൃശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. ആളൂർ നമ്പ്രമ്പത്ത് വീട്ടിൽ വിനോദ് മകൻ ആദിത്യൻ 21 വയസ്സ് എന്നയാളെയും ഇയാളുടെ കൂട്ടുകാരായ സ്നേഹിത്ത്, പാർത്ഥിവ്, സായൂജ് എന്നവരേയും അക്രമിച്ച് പരിക്കേൽപിച്ചെന്നാണ് കേസ്.

ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. ബീച്ച് കാണാനെത്തിയ വരുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പ്രതികളിലൊരാൾ തേങ്ങയും വടിയുമുപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

Comments are closed.