mehandi new

പട്ടാപകല്‍ വീട്ടില്‍കയറി സ്വര്‍ണ്ണാഭരണം മോഷ്ടിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

fairy tale

പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ പട്ടാപകല്‍ വീടിനകത്ത് കയറി ഏഴര പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്ത തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
തമിഴ് നാട്ടിലെ ചിന്ന സേലം സ്വദേശികളായ ഭഗവതി (40), ദേവി (24), മീനാക്ഷി (23) എന്നിവരാണ് പിടിയിലായത്. ആല്‍ത്തറ പുഴിക്കളയിലെ പലചരക്ക് വ്യാപാരിയായ ചിറ്റിലപ്പിള്ളി യേശുദാസിന്റെ വീട്ടില്‍ കയറിയാണ് കവര്‍ച്ച നടത്തിയത്. വ്യാഴാഴ്ച്ച രാവിലെ 11 ഓടെയാണ് സംഭവം. വീട്ടില്‍ യേശുദാസിന്റെ ഭാര്യ ഷൈലജയും മാതാവ് കൊച്ചമ്മയും മാത്രമാണുണ്ടായിരുന്നത്. ഷൈലജ അടുക്കള ഭാഗത്തായിരുന്നു. മുറ്റത്തേക്ക് കയറി വന്ന മൂന്ന് സ്ത്രീകള്‍ വെള്ളം ചോദിച്ചപ്പോള്‍ 80 കാരിയായ കൊച്ചമ്മ വെള്ളമെടുക്കാന്‍ അകത്തേക്ക് പോയി. ഈ സമയത്താണ് മോഷണം നടത്തിയത്. ഷൈലജ മറ്റെന്തോ ആവശ്യത്തിനു വീട്ടിലേക്ക് കയറിയപ്പോഴാണ് മുറ്റത്ത് സ്ത്രീകളെ കണ്ടത്. ഉടനെ അകത്ത് കിടപ്പുമുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ അലമാര തുറന്നിട്ടതായും അതില്‍ വെച്ച ഏഴര പവന്‍ സ്വര്‍ണ്ണാഭരണം കാണാതായതും ശ്രദ്ധയില്‍ പെട്ടു. ഇതിനിടയില്‍ സ്ത്രീകള്‍ സ്ഥലം വിട്ടിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പലവഴിക്കായി സ്ത്രീകളെ തേടി ഓടി. ഒടുവില്‍ മലപ്പുറം ജില്ലയിലെ എരമംഗലത്തു നിന്നാണ് നാട്ടുകാര്‍ക്ക് സ്ത്രീകളെ പിടികൂടാനായത്. ഇവരെ കുറിച്ചുള്ള വിവരം നല്‍കാന്‍ പൊലീസ് മടിക്കുകയാണെന്നും ആരോപണമുണ്ട്.

Macare 25 mar

Comments are closed.