mehandi new

അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ – ടുഗെതർ ഫോർ തൃശ്ശൂർ പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

fairy tale

ചാവക്കാട് : അതദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്യുന്ന ടുഗെതർ ഫോർ തൃശ്ശൂർ” പദ്ധതിക്ക്‌ ചാവക്കാട് നഗരസഭയിൽ തുടക്കമായി. രാജാ സീനിയർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ ശേഖരണം ഏറ്റുവാങ്ങി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ഉൾക്കൊള്ളുന്ന സാമൂഹ്യ നന്മയെ കുറിച്ച് ചെയർപേഴ്സൺ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. മുൻസിപ്പൽ സെക്രട്ടറി  ആകാശ്‌ എം. എസ്. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് വിവരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ  അബ്ദുൽ റഷീദ്, ആറാം വാർഡ് കൗൺസിലർ ഉമ്മർ എന്നിവർ സംസാരിച്ചു. രാജാ സ്കൂൾ പ്രിൻസിപ്പൽ  ഷമീം ബാവ സ്വാഗതം ആശംസിച്ചു. മാനേജർ  മധുസൂദനൻ നന്ദി പ്രകാശിപ്പിച്ചു. മുഴുവൻ സ്കൂൾ പാർലമെന്റ് മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Pharmacy wanted Chavakkad

Comments are closed.