ജെ എൻ യു സ്റ്റുഡന്റസ് യൂണിയൻ മുൻ പ്രസിഡണ്ട് കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : മുൻ ജെ എൻ യു സ്റ്റുഡന്റസ് യൂണിയൻ മുൻ പ്രസിഡണ്ടും എ എസ് എഫ് നേതാവും സി പി ഐ ദേശീയ കൗൺസിൽ അംഗവുമായിരുന്ന കന്നയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ വർഷം സെപ്റ്റമ്പറിലാണ് കനയ്യ കുമാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്.

യൂത്ത് കോൺഗ്രസ് മീഡിയ സെൽ മേധാവി രാഹുൽ റാവു, കെ. പി. സി. സി മുൻ സെക്രട്ടറി എ. പ്രസാദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി. എസ്. സൂരജ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികളായ വി. എസ്. നവനീത്, എ. കെ. ഷൈമിൽ, നവീൻ മാധവശ്ശേരി, മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ചെമ്പകശ്ശേരി, മാധ്യമപ്രവർത്തകൻ ശിവജി ഗുരുവായൂർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

Comments are closed.