ബൈക്ക് ഇടിച്ചു വീഴ്ത്തി യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേർ അറസ്റ്റില്‍

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp – +919745223340 +919946054450

വടക്കേക്കാട്: ബൈക്ക് ഇടിച്ചു വീഴ്ത്തി യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേർ അറസ്റ്റില്‍.
വടക്കേകാട് കല്ലിങ്ങല്‍ പുല്ലങ്കോടന്‍ മുഹമ്മദ് മുസ്തഫ (35), പെരിഞ്ചേരി വീട്ടില്‍ നബീല്‍ (26), ചൂതംകുളം മദനപ്പൂ വീട്ടില്‍ റംസുദീന്‍ (23), കൊമ്പത്തയില്‍ നൈഫുദീന്‍ ദാര്‍ (19) എന്നിവരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. ചമ്മന്നൂര്‍ കൊട്ടിയാട്ടില്‍ രാഹുലിനെ (23) ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബൈക്കുകളിൽ എത്തിയ സംഘം രാഹുല്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു വീഴ്ത്തി ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കപ്ലേങ്ങാട് ചെറുപാലത്തിനു സമീപം കഴിഞ്ഞ ജൂലൈ 26 നു രാത്രി 9.30 ഓടെയാണ് സംഭവമുണ്ടായത്.
സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പെട്ടവരാണ് പ്രതികൾ. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ക്രമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ ജാമ്യം ലഭിച്ചില്ല. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Comments are closed.