mehandi new

മണത്തല അയിനിപ്പുള്ളി രണ്ടു വാഹനാപകടങ്ങൾ ആറു വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

fairy tale

ചാവക്കാട് : ദേശീയപാതയിൽ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണ തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ മത്സ്യക്കച്ചവടക്കാരന് പരിക്കേറ്റു. അയിനിപ്പുള്ളി സ്വദേശി കേരന്റകത്ത് ഹംസകോയ (59)ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴരമണിയോടെയായിരുന്നു അപകടം.

planet fashion

രാവിലെ പത്തുമണിക്ക് ദേശീയപാതയിൽ മണത്തല കിണറിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞു ആറു വയസ്സുകാരൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കുപറ്റി. ഓട്ടോറിക്ഷ ഡ്രൈവർ മണത്തല വടക്കുംപാട്ടിൽ ശിവദാസൻ (58), ചേറ്റുവ വലിയകത്ത് ഫഹ്‌മിദ(32), മകൻ മുഹമ്മദ്‌ ഫൈസാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്.

രണ്ടപകടങ്ങളിലും കോട്ടപ്പുറം, മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷപ്രവർത്തനം നടത്തി. പരിക്കുപറ്റിയവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Macare 25 mar

Comments are closed.