
മണത്തല : സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും പാഠനോപകരണ വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 26-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി ടി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി, എ ഗോപപ്രതാപൻ, യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ, വി ഷാനവാസ്, ജലീൽ, ബഷീർ, ഷെക്കീർ, ശറഫുദ്ധീൻ, കോൺഗ്രസ് നേതാക്കളായ റൗഫ് ബ്ലാങ്ങാട്, ഇസ്ഹാഖ് മണത്തല, കൃഷ്‌ണൻ മാഷ്, ന്യുനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി കെ, എച് ശാഹുൽ ഹമീദ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അഡ്വക്കേറ്റ് തേർളി അശോകൻ, കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ, വി യൂസഫലി, നഗരസഭ കൗൺസിലർ ഷാഹിദ പേള, യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, റൂറൽ ബാങ്ക് ഡയറക്ടർമാരായ, ആർ, കെ നൗഷാദ്, സനൂപ് താമരത്ത്, അഷ്‌റഫ് ബ്ലാങ്ങാട്, രാജൻ പനക്കൽ, സലാം ബേബിറോട്, റൗഫ്, മഹിളാ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ റുക്കിയ ഷൗക്കത്തലി, ഷാഹിജ മുസ്തഫ, മഹിളാ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ എന്നിവർ നേതൃത്വം നൽകി

Comments are closed.