mehandi new

16 വാർഡുകളിൽ ശുദ്ദജല വിതരണ പൈപ്പുകൾ പൊട്ടിക്കിടക്കുന്നു – ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കടപ്പുറം പഞ്ചായത്ത് ഭരണസമിതി ധർണ്ണ നടത്തി

fairy tale

ഗുരുവായൂർ : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രധാന ശുദ്ദജല വിതരണ ലൈനുകളിൽ പൈപ്പുകൾ പൊട്ടിയിട്ട് ഒരു മാസത്തിലേറെയായി. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി.

റോഡ് പണിക്ക് വേണ്ടി കുഴിച്ചതിനെ തുടർന്നും കാലപ്പഴക്കവും മൂലവുമാണ് പൈപ്പ് ലൈനുകൾ പൊട്ടിയിട്ടുള്ളത്.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തത് മൂലം ശുദ്ദജലം പാഴാവുന്നതോടൊപ്പം പൊട്ടിയ പൈപ്പിലൂടെ മലിനജലം കലർന്ന വെള്ളമാണ് വിവിധ പ്രദേശങ്ങളിൽ എത്തുന്നത്.

അടിയന്തിരയമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. പി പ്രസാദ് ന് ഭരണസമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.

ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് നടത്തിയ ധർണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാലിഹ ഷൗക്കത്ത്‌, വി. പി മൻസൂർഅലി, ശുഭ ജയൻ, മെമ്പർമാരായ ഷീജ രാധാകൃഷ്‌ണൻ, ബോഷി ചാണാശേരി, അബ്ദുൽ ഗഫൂർ, ടി.ആർ ഇബ്രാഹിം, സുനിത പ്രസാദ് എന്നിവർ സംബന്ധിച്ചു.

പതിനഞ്ചു മാസമായി ജോലിയെടുത്ത കൂലി നൽകാത്തത് മൂലം അറ്റകുറ്റപ്പണി നടത്തുന്ന ജോലിക്കാർ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ മൂന്നു മുതൽ സമരത്തിലാണ്.

Royal footwear

Comments are closed.