
തിരുവത്ര : ചാവക്കാട് ബി ആർ.സി യുടെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക റംല ബീവി സ്വാഗതം ആശംസിച്ചു. ബി ആർ സി കോഓർഡിനേറ്റർ സുരമ്യ പദ്ധതി വിശദീകരണം നടത്തി. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വരയുത്സവത്തിൽ പ്രീ പ്രൈമറി അധ്യാപികയായ ഹസീന ടീച്ചർ നേതൃത്വം നൽകി.

രക്ഷിതാക്കൾ ജനപ്രതിനിധികൾ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ചേർന്നു നടത്തിയ കാണികൾക്കു ദൃശ്യമാകാതെ പേപ്പർ ഷീറ്റിനു പുറകിൽ വരയ്ക്കുന്ന പിന്നാമ്പുറ വര, ജനലിലൂടെ നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ കടലാസിൽ പകർത്തുന്ന ജനൽ ചിത്ര വര
എല്ലാവരും ചേർന്ന് വരക്കുന്ന പന്തിവര എന്നിവ ശ്രദ്ധേയമായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.