mehandi new

മാലിന്യമുക്ത നവ കേരളം – ചാവക്കാട് നഗരസഭ ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പൊതുജന പങ്കാളിത്തത്തോടു കൂടി ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു. ഗുരുവായൂർ എം എൽ എ  എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. കടൽ തീരത്ത്  കുളവാഴ, ചണ്ടി  എന്നിവ അടിഞ്ഞുകൂടിയത് വിനോദ സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന അവസ്ഥ പരിഹരിക്കുന്നതിനന്റെ ഭാഗമായാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബ്ലാങ്ങാട് ബീച്ചിൽ ശുചീകരണം സംഘടിപ്പിച്ചത്. ഇന്ന് രാവിലെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നേതൃത്വം നൽകി. നഗരസഭാ വൈസ് ചെയർമാൻ   കെ കെ മുബാറക്ക്, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  ബുഷ്‌റ ലത്തീഫ്,   നഗരസഭയുടെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ  പ്രസന്ന രണ ദിവേ, അഡ്വ. മുഹമ്മദ് അൻവർ എ വി,  നഗരസഭാ കൗൺസിലർമാർ, കുടുംബശ്രീ ചെയർപേഴ്സൺ ജീന രാജീവ്, സി പി ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ  എ.എ മഹേന്ദ്രൻ,  കെ. എച്ച് സലാം,  പി. എസ് അശോകൻ, സി പി ഐ (എം) പാർട്ടി പ്രവർത്തകർ , ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമസേന തുടങ്ങി  നൂറിലധികം ആളുകൾ ഒരു കിലോ മീറ്ററിൽ അധികം വരുന്ന കടൽതീരം വൃത്തിയാക്കി. ശുചീകരണ യജ്ഞത്തിൽ സഹകരിച്ചവർക്ക് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ശമീർ എം നന്ദി അറിയിച്ചു.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.